Wednesday, August 12, 2026
Kerala News

പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കും; അന്തിമ ചര്‍ച്ചകളിലേക്ക് ഹൈക്കമാന്‍ഡ്

 പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കും; അന്തിമ ചര്‍ച്ചകളിലേക്ക് ഹൈക്കമാന്‍ഡ്


തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ ചര്‍ച്ചകളിലേക്ക് കടക്കാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി കേരളത്തിലെത്തി മുതിര്‍ന്ന നേതാക്കളുമായി വീണ്ടും കൂടിക്കാഴ്ച നടത്തും.

നേരത്തെയും ദീപാ ദാസ് മുന്‍ഷി മുതിര്‍ന്ന നേതാക്കളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയിരുന്നെങ്കിലും ചര്‍ച്ചകള്‍ കാര്യമായ പുരോഗതി നേടിയിരുന്നില്ല. നിലവില്‍ അരഡസനിലേറെ നേതാക്കളുടെ പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുള്ളതെന്നാണ് വിവരം.

ബെന്നി ബെഹ്നാന്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴക്കന്‍ എന്നിവരാണ് പ്രാഥമിക പരിഗണനയിലുള്ളത്. മാത്യു കുഴല്‍നാടന്‍, ആന്റോ ആന്റണി എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിലപാട് അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുമെന്നാണ് സൂചന.


Related News

Comments

No comments yet. Be the first to comment!

Leave a Comment