തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. കേസിന്റെ ഗൗരവവും ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച ആരോപണങ്ങളും കണക്കിലെടുത്താണ് കൂടുതല്‍ എസ്ഐമാരെയും സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ വിപുലീകരിച്ചത്.
കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സിപിഎം നേതാക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്, മുന്‍മന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ക്ക് അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുമെന്നാണ് വിവരം.
ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ, ആക്രമണം ആസൂത്രിതമായിരുന്നോ, ഇതിന് പിന്നില്‍ ആരുടെയെങ്കിലും പ്രേരണയോ ഇടപെടലോ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്.
കേസില്‍ സിപിഎം നേതാക്കളുടെ ഫോണ്‍ കോളുകളുടെ സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലം നിര്‍ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ആക്രമണം നടന്ന സമയത്തും അതിന് തൊട്ടുമുമ്പും നേതാക്കളും മറ്റ് ബന്ധപ്പെട്ടവരും നടത്തിയ ആശയവിനിമയങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment