ബൊഗോട്ട: കൊളംബിയയിലെ ഭൂചലനത്തില്‍ മരണസംഖ്യ 250 കടന്നു. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനവും തിരച്ചിലും പുരോഗമിക്കുകയാണ്. 3,900 പേരെ ഇതിനകം കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 1600 കെട്ടിടങ്ങളെ ഭൂചലനം ബാധിക്കുകയും 5000ത്തിലധികം വീടുകള്‍ നിലംപതിക്കുകയും ചെയ്തു.
തിങ്കളാഴ്ച പ്രാദേശിക സമയം 7-34നാണ് ഭൂചലനം ഉണ്ടായത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2,600ലധികം പേര്‍ക്ക് പരിക്കേറ്റു. കൊളംബിയയിലെ കാപ്പിത്തോട്ടങ്ങള്‍ക്കുപേരുകേട്ട റിസറാള്‍ഡ മേഖലയിലാണ് വലിയ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. കൊളംബിയ സര്‍ക്കാര്‍ എക്കണോമിക് എമര്‍ജന്‍സി പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തബാധിത പ്രദേശങ്ങളില്‍ അടിയന്തിര സഹായവും പുനരധിവാസവും വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ജിയോളജിക്കല്‍ സര്‍വീസ് റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 79 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. ഭൂചനത്തിന്റെ പ്രഭവകേന്ദ്രം സാന്‍ ജോസ് ഡെല്‍ പാല്‍മറിനടുത്താണ് എന്നാണ് റിപ്പോര്‍ട്ട്. ഇതേ പ്രദേശത്ത് തൊട്ടടുത്ത സമയങ്ങളില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം കൂടി ജിയോളജിക്കല്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പതിറ്റാണ്ടുകള്‍ക്കിടെ നടന്നതില്‍ രാജ്യത്തെ ഏറ്റവും ശക്തമായ ഭൂകമ്പമാണെണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
Comments
No comments yet. Be the first to comment!
Leave a Comment