മലപ്പുറം സ്ഫോടകവസ്തു ശേഖരണ കേസില്‍ നിര്‍ണായക അറസ്റ്റ് രേഖപ്പെടുത്തി എന്‍ഐഎ. കേസിലെ പ്രധാന ഗൂഢാലോചനക്കാരനെന്ന് അന്വേഷണ സംഘം കരുതുന്ന ഹാരിസ് ടി.എയെ മഞ്ചേരിയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
സ്ഫോടകവസ്തുക്കള്‍ അനധികൃതമായി വാങ്ങുന്നതില്‍ ഹാരിസിന് പ്രധാന പങ്കുണ്ടെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കേസിലെ മുഖ്യ സൂത്രധാരനായാണ് അന്വേഷണ സംഘം ഇയാളെ കണക്കാക്കുന്നത്. ഇന്നലെ മഞ്ചേരിയില്‍ നിന്നാണ് ഹാരിസിനെ പിടികൂടിയത്.
2026 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെമ്മാട്-തലപ്പാറ റോഡിലെ ഫര്‍ഹ ഹോളോ ബ്രിക്സ് കമ്പനി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നാണ് വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്. രേഖകളൊന്നുമില്ലാതെ സൂക്ഷിച്ചിരുന്ന 89,600 സ്ഫോടകവസ്തുക്കളും 10,500 ഷോക്ക് ട്യൂബുകളുമാണ് അന്ന് കണ്ടെത്തിയത്.
സംഭവത്തില്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രധാന ഗൂഢാലോചനക്കാരനെന്ന് കരുതുന്ന ഹാരിസ് ടി.എ അറസ്റ്റിലായത്.
Comments
No comments yet. Be the first to comment!
Leave a Comment