പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ ശക്തമായി ഇടപെടാനൊരുങ്ങി ബിജെപി. സമരം കൂടുതല്‍ വിപുലപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഉദ്യോഗാര്‍ഥികളെ മുഖ്യമന്ത്രി അടിയന്തരമായി ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഉദ്യോഗാര്‍ഥികളെ കേള്‍ക്കേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് കാരണം യുവാക്കള്‍ തെരുവില്‍ പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമന നടപടികളിലുള്ള ഉദ്യോഗാര്‍ഥികളുടെ വിശ്വാസം പുനഃസ്ഥാപിക്കണം. ചര്‍ച്ചകള്‍ വൈകുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ നേവിയും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി തുടരുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് അടിയന്തരമായി കേന്ദ്ര സേനകളെ തെരച്ചിലിനായി എത്തിച്ചതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് താന്‍ നിലകൊള്ളുന്നതെന്നും തെരച്ചിലുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment