Monday, August 10, 2026
Kerala News

അര്‍ജുന്‍ ആയങ്കിയുടെ രണ്ട് കൂട്ടാളികള്‍ കൂടി പിടിയില്‍; സിപിഐഎം നേതാവിന്റെ വീട്ടിലും പൊലീസ് പരിശോധന

അര്‍ജുന്‍ ആയങ്കിയുടെ രണ്ട് കൂട്ടാളികള്‍ കൂടി പിടിയില്‍; സിപിഐഎം നേതാവിന്റെ വീട്ടിലും പൊലീസ് പരിശോധന



അര്‍ജുന്‍ ആയങ്കിയുടെ രണ്ട് കൂട്ടാളികളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അഴിക്കോട് കപ്പക്കടവ് സ്വദേശികളായ ജിതിന്‍, സുഭാഷ് എന്നിവരെയാണ് വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്ത് ഊന്നുകല്‍ പൊലീസിന് കൈമാറിയത്. ആയങ്കി രക്ഷപ്പെട്ടത് ജിതിന്റെ കാറിലാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആയങ്കിയുടെ പ്രധാന കൂട്ടാളിയായ പ്രണവ് ഇപ്പോഴും ഒളിവിലാണ്. പ്രണവും അര്‍ജുന്‍ ആയങ്കിയും നേരത്തെ ഒരുമിച്ചുണ്ടായിരുന്നെന്നും ഇരുവരും ഒരുമിച്ച് പിടിയിലാകാതിരിക്കാന്‍ പിന്നീട് വെവ്വേറെ വഴികളിലൂടെ നീങ്ങിയതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അര്‍ജുന്‍ ആയങ്കിയെ ഉടന്‍ കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോകും.

അതേസമയം, പത്തനംതിട്ട മല്ലപ്പള്ളിയില്‍ അര്‍ജുന്‍ ആയങ്കിയെ തേടി സിപിഐഎം പ്രാദേശിക നേതാവിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. സിപിഐഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി നിതിന്‍ കുമാറിന്റെ പാടിമണ്‍ കാട്ടാമലയിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി പരിശോധന നടന്നത്. സമീപത്തുള്ള സിപിഐഎം പ്രവര്‍ത്തകരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി.

അര്‍ധരാത്രിയില്‍ വീടുകളില്‍ കയറി പരിശോധന നടത്തിയതിനെതിരെ സിപിഐഎം നേതൃത്വം പരാതി ഉന്നയിച്ചു. പരിശോധനയുടെ സാഹചര്യത്തില്‍ പൊലീസ് നടപടിക്കെതിരെ പാര്‍ട്ടി നേതൃത്വം പ്രതിഷേധം രേഖപ്പെടുത്തി.


Related News

Comments

No comments yet. Be the first to comment!

Leave a Comment