Monday, August 10, 2026
Kerala News

മത്സ്യത്തൊഴിലാളികളുടെ തിരച്ചില്‍: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം

മത്സ്യത്തൊഴിലാളികളുടെ തിരച്ചില്‍: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം



കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ നടപടികളില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം. തിരച്ചിലില്‍ വലിയ വീഴ്ചയുണ്ടായെന്നും തീരദേശ ജനങ്ങളോട് മുഖ്യമന്ത്രി ആക്ഷേപകരമായ രീതിയില്‍ സംസാരിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് ആരോപിച്ചു.

 മത്സ്യത്തൊഴിലാളികളോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് കടലില്‍ കാണാതായ ജോണിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ജൂലൈ 31നാണ് വിഴിഞ്ഞത്തും മുതലപ്പൊഴിയിലുമായി മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഇനി രണ്ടുപേരെയാണ് കണ്ടെത്താനുള്ളത്. മുതലപ്പൊഴിയില്‍ സ്‌കൂബാ സംഘം പരിശോധന നടത്തിയെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. പ്രതികൂല കാലാവസ്ഥയും തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്.

മുതലപ്പൊഴിയില്‍ നിന്ന് കാണാതായ ഷിജിനായി ഇന്ന് സ്‌കൂബാ സംഘവും തെരച്ചിലിനിറങ്ങി. തമിഴ്‌നാട്ടിലെ കന്യാകുമാരി, കുളച്ചല്‍ മേഖലകളിലും മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ നടത്തണമെന്ന് കാണാതായവരുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment