Monday, August 10, 2026
Kerala News

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ സാധ്യത; കൊടും ക്രിമിനലെന്ന് റിപ്പോര്‍ട്ട് നല്‍കും

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ  ചുമത്താന്‍ സാധ്യത; കൊടും ക്രിമിനലെന്ന് റിപ്പോര്‍ട്ട് നല്‍കും

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ സാധ്യത.കൊടും ക്രിമിനലെന്ന് റിപ്പോര്‍ട്ട് നല്‍കും. കാപ്പ ചുമത്തുന്നത് ആലോചനയിലെന്ന് എഡിജിപി. റിപ്പോര്‍ട്ട് ഉടന്‍ കളക്ടര്‍ക്ക് നല്‍കും. വളപട്ടണത്ത് മാത്രം 12 കേസുകള്‍ ഉള്‍പ്പെടെ ആകെ 23 കേസുകളില്‍ പ്രതിയായ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ദിവസങ്ങളോളം പൊലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിഞ്ഞ പ്രതിയെ കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിനെ വെല്ലുവിളിക്കുക എന്നത് ഇയാളുടെ തോന്നല്‍ മാത്രമാണെന്നും, യഥാര്‍ത്ഥത്തില്‍ ഇത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും എ.ഡി.ജി.പി പറഞ്ഞു. ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയത് കേവലം ഷോ മാത്രമാണ്.

ഒളിവിലിരിക്കെ ആയങ്കി പങ്കുവെച്ച പോസ്റ്റുകള്‍ക്ക് പിന്തുണ അറിയിക്കുകയും കമന്റുകള്‍ ഇടുകയും ചെയ്ത വ്യക്തികള്‍ക്കെതിരെ കര്‍ശന അന്വേഷണവും നിയമനടപടികളും ഉണ്ടാകും. ഇത്തരം പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നവരെയും തേടി പൊലീസ് എത്തും. ഗുണ്ടകള്‍ക്കെതിരെ ആരംഭിച്ച ഓപ്പറേഷന്‍ ഗ്രിപ്പ് മാരത്തോണ്‍ തുടരുമെന്നും, ഞായറാഴ്ച പുലര്‍ച്ചെ അവസാനിച്ചത് ഇതിന്റെ ഒരു ഘട്ടം മാത്രമാണെന്നും എ.ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment