Monday, August 10, 2026
Kerala News

മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറിനെതിരെ പരാതി

മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറിനെതിരെ പരാതി

തിരുവനന്തപുരത്ത് മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ ഇരിഞ്ചയം സ്വദേശി ഷീലയ്ക്ക് കാഴ്ച നഷ്ടപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ജേക്കബ് ആന്റണി മരുന്ന് മാറി നല്‍കിയതാണ് ഇതിന് കാരണയെന്ന് ആരോപിച്ച് ഷീല പരാതി നല്‍കി. ആരോഗ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. ഡോക്ടറുടെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു ചികിത്സ.

മരുന്ന് കഴിച്ച് അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഷീലയുടെ കാഴ്ച നഷ്ടപ്പെടുകയും ശരീരമാസകലം പൊട്ടിയൊലിക്കുകയും ചെയ്തു. രോഗം കൃത്യമായി നിര്‍ണയിക്കാതെയാണ് ആമവാതത്തിന്റെ മരുന്ന് നല്‍കിയതെന്ന് ഷീല ആരോപിക്കുന്നു. തുടര്‍ചികിത്സ നിഷേധിക്കപ്പെടുമെന്ന ഭയം മൂലമാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും ഷീല വ്യക്തമാക്കി.

അതേസമയം, സന്ധിവാദത്തിനുള്ള മരുന്നാണ് നല്‍കിയതെന്നും മരുന്നിന്റെ റിയാക്ഷന്‍ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് ഡോക്ടറുടെ വിശദീകരണം. വര്‍ഷങ്ങളുടെ എക്‌സ്പീരിയന്‍സ് ഉള്ളതിനാല്‍ പ്രത്യേക രോഗനിര്‍ണയത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ ഡോക്ടര്‍ ജേക്കബ് ആന്റണി, രോഗിക്ക് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായതില്‍ വിഷമമുണ്ടെന്നും അറിയിച്ചു.





Related News

Comments

No comments yet. Be the first to comment!

Leave a Comment