Saturday, August 8, 2026
Kerala News

സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം മുഴുവനായും ആലപിക്കണം; സര്‍ക്കാര്‍ നിര്‍ദേശം

സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം മുഴുവനായും ആലപിക്കണം; സര്‍ക്കാര്‍ നിര്‍ദേശം



തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കുന്നത് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. സ്വാതന്ത്ര്യദിന പരിപാടികളില്‍ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. 

വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് സംസ്ഥാനത്തും നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, വന്ദേമാതരം പൂര്‍ണമായും ആലപിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും തുടര്‍ന്ന് ദേശീയ ഗാനവും ആലപിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന ഗീതം ഇല്ലാത്ത ചടങ്ങുകളില്‍ ആദ്യം വന്ദേമാതരവും അതിന് ശേഷം ദേശീയ ഗാനവും ആലപിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തിലുള്ളത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment