Friday, August 7, 2026
Kerala News

കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് കര്‍ശന നിയന്ത്രണം; ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കി എക്സൈസ്

കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് കര്‍ശന നിയന്ത്രണം; ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കി എക്സൈസ്



കള്ളുഷാപ്പുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കി എക്സൈസ് വകുപ്പ്. ലൈസന്‍സ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തുകയോ കണ്ണടയ്ക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോട്ടയം, ആലപ്പുഴ, എറണാകുളം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷന്‍ ശുദ്ധിയുടെ ഭാഗമായാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഭക്ഷണത്തിന്റെ ഗുണനിലവാരവും പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സൈസ് വകുപ്പിന്റെ കര്‍ശന നടപടി.


Related News

Comments

No comments yet. Be the first to comment!

Leave a Comment