Friday, August 7, 2026
Kerala News

യുഡിഎഫ് അവിശ്വാസത്തിന് എല്‍ഡിഎഫ് പിന്തുണ; നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി

 യുഡിഎഫ് അവിശ്വാസത്തിന് എല്‍ഡിഎഫ് പിന്തുണ; നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി


യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന് എല്‍ഡിഎഫ് പിന്തുണ നല്‍കിയതോടെ പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. അവിശ്വാസപ്രമേയം പാസായതോടെ പഞ്ചായത്ത് പ്രസിഡന്റ് വി.വി. പ്രസാദിന് സ്ഥാനം ഒഴിയേണ്ട സാഹചര്യം ഉണ്ടായി.

14 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ബിജെപിക്കും യുഡിഎഫിനും ആറ് വീതം അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് രണ്ട് അംഗങ്ങളാണുള്ളത്. നറുക്കെടുപ്പിലൂടെയാണ് ബിജെപി ഭരണത്തിലേറിയത്. എന്നാല്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ സിപിഐഎമ്മിലെ രണ്ട് അംഗങ്ങളും പിന്തുണച്ചതോടെയാണ് പ്രമേയം പാസാകുകയും ബിജെപിക്ക് ഭരണം നഷ്ടമാകുകയും ചെയ്തത്.

വര്‍ഗീയ ശക്തികളെ എതിര്‍ക്കുന്നതിന്റെ ഭാഗമായാണ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചതെന്ന് എല്‍ഡിഎഫ് അംഗം ഷീജമോള്‍ പ്രതികരിച്ചു. അതേസമയം, യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് ബിജെപിയുടെ ആരോപണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment