Friday, August 7, 2026
Kerala News

പ്രവീൺ നെട്ടാരൂ വധക്കേസ്: ഒളിവിലായിരുന്ന പ്രതി ഉമ്മർ ഫാറൂഖ് പിടിയിൽ

പ്രവീൺ നെട്ടാരൂ വധക്കേസ്: ഒളിവിലായിരുന്ന പ്രതി ഉമ്മർ ഫാറൂഖ് പിടിയിൽ

കൊച്ചി: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരൂ വധക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഉമ്മർ ഫാറൂഖിനെ എൻഐഎ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ബെംഗളൂരു, കൊച്ചി എൻഐഎ സംഘങ്ങൾ ചേർന്ന് നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടിയത്.

കേസിൽ ഗൂഢാലോചന കുറ്റമാണ് ഉമ്മർ ഫാറൂഖിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ നാല് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഏറെ നാളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ മാസം കേസിലെ മറ്റൊരു മുഖ്യപ്രതിയെയും എൻഐഎ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി പള്ളുരുത്തിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ സംയുക്ത അന്വേഷണസംഘം നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് പിടികൂടിയത്. ഇതോടെ പ്രവീൺ നെട്ടാരൂ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 19 ആയി.

2022 ജൂലൈ 26-നാണ് യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ പ്രദേശത്ത് കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.

കൊലപാതകത്തിന് പിന്നാലെ രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ കേസിന്റെ അന്വേഷണം പിന്നീട് എൻഐഎ ഏറ്റെടുത്തു. ഗൂഢാലോചന ഉൾപ്പെടെയുള്ള വിവിധ വശങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുകയാണ്. പുതിയ അറസ്റ്റ് കേസിന്റെ അന്വേഷണത്തിൽ നിർണായക പുരോഗതിയായാണ് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.

Related News

Comments

No comments yet. Be the first to comment!

Leave a Comment