Friday, August 7, 2026
Kerala News

ഹെലികോപ്റ്റര്‍ യാത്ര: രണ്ട് ദിവസത്തില്‍ രണ്ട് വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍

ഹെലികോപ്റ്റര്‍ യാത്ര: രണ്ട് ദിവസത്തില്‍ രണ്ട് വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍



മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റര്‍ യാത്രയെ ചൊല്ലിയ വിവാദത്തില്‍ രണ്ട് ദിവസത്തിനിടെ വ്യത്യസ്ത വിശദീകരണങ്ങള്‍. തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ നിക്ഷേപകരെ കാണാനാണ് യാത്ര നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍, താന്‍ കൊച്ചിയില്‍ എത്തിയതിനാലാണ് നിക്ഷേപക സംഘത്തെ അവിടെവച്ച് കണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിനെ ന്യായീകരിച്ച മുഖ്യമന്ത്രി, നേരത്തെ വന്ദേ ഭാരതില്‍ യാത്ര ചെയ്യാനായിരുന്നു പദ്ധതിയെന്നും, എന്നാല്‍ നിക്ഷേപക സംഘം നേരത്തെ കൂടിക്കാഴ്ച ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്നും പറഞ്ഞു. 

താന്‍ ഒരു പാര്‍ട്ടി പരിപാടിക്കല്ല, ഔദ്യോഗിക ആവശ്യത്തിനാണ് യാത്ര നടത്തിയതെന്നും, സംസ്ഥാനത്തിന് ഗുണകരമാകുന്ന നിക്ഷേപവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

അതേസമയം, കൂടിക്കാഴ്ച നടത്തിയ നിക്ഷേപക സംഘത്തിന്റെ പേര് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ചോദ്യം ഉന്നയിച്ചപ്പോള്‍, ഇനി അവരെയും വിവാദത്തിലേക്ക് വലിച്ചിഴക്കണോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ വിവരം പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment