Monday, August 3, 2026
Kerala News

പത്തനംതിട്ടയില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സജ്ജം; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍

പത്തനംതിട്ടയില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സജ്ജം; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍


പത്തനംതിട്ട: ജില്ലയില്‍ ഉണ്ടായിരിക്കുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളിലെ ക്ലീനിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍ഡിആര്‍എഫ് സംഘങ്ങളും കൂടുതല്‍ പൊലീസ് സേനയും ജില്ലയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി പി.സി. വിഷ്ണുനാഥ് നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറന്മുള, റാന്നി മേഖലകളിലെ രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മിന്നല്‍ പ്രളയം പോലുള്ള സാഹചര്യങ്ങള്‍ കൃത്യമായി പ്രവചിക്കുന്നതില്‍ കാലാവസ്ഥാ വകുപ്പിന് ചില പരിമിതികളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ഏത് തരത്തിലുള്ള കാലാവസ്ഥാ മുന്നറിയിപ്പായാലും സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും മന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment