മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും ആവശ്യമായ സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. വെള്ളം കയറിയ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും, രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മഴക്കെടുതിയില്‍ എട്ട് പേര്‍ മരിക്കുകയും എട്ട് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംസ്ഥാനത്തുടനീളമുള്ള 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. മഴയില്‍ 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നതായും സര്‍ക്കാര്‍ അറിയിച്ചു.
മലയോര മേഖലകളില്‍ ഇപ്പോഴും ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും, സഹായം ആവശ്യമുള്ളവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment