Wednesday, July 29, 2026
Kerala News

മില്‍മ നെയ്യ് തിരിമറി; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും, സമിതിയെ നിയോഗിച്ചു

മില്‍മ നെയ്യ് തിരിമറി; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും,    സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തും. വിജിലന്‍സ് അന്വേഷണം ഒരുവശത്ത് പുരോഗമിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ വിശദമായ അന്വേഷണം അത്യാവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി ഷീബ കൈമളിന്റെ നേതൃത്വത്തില്‍ മൂന്നംഗ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. 

ശബരിമലയിലേക്കുള്ള നെയ്യ് വിതരണത്തിലെ ക്രമക്കേട്, മഹാരാഷ്ട്രയില്‍ നിന്ന് പാല്‍ വാങ്ങിയതിലെ അപകാതകള്‍ എന്നിവയാണ് പ്രധാനമായും ഈ സമിതി അന്വേഷിക്കുക.  ശബരിമല സന്നിധാനത്തേക്ക് ഗുണമേന്മയില്ലാത്ത നെയ്യ് വിതരണം ചെയ്ത സംഭവത്തില്‍ അതീവ ഗൗരവതരമായ കണ്ടെത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. പത്തനംതിട്ട ഡയറിയില്‍ നിന്ന് 510 രൂപയ്ക്ക് ഗുണമേന്മയുള്ള നെയ്യ് വാങ്ങിയ ശേഷം, തമിഴ്‌നാട്ടില്‍ നിന്ന് നിലവാരമില്ലാത്ത നെയ്യ് കൊണ്ടുവന്ന് കുപ്പികളില്‍ നിറച്ചാണ് ശബരിമലയിലേക്ക് അയച്ചിരുന്നത്. 

കൂടാതെ, ഇതേ കുപ്പികളിലെ ഗുണനിലവാരം കുറഞ്ഞ നെയ്യ് 710 രൂപയ്ക്ക് പുറത്ത് മറിച്ചുവിറ്റതായും കണ്ടെത്തിയിട്ടുണ്ട്.  ഈ തിരിമറിയില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായ ലഭിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മേഖലാ യൂണിയനെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് നെയ്യ് തിരിമറി ഉള്‍പ്പെടെയുള്ള വലിയ തോതിലുള്ള അഴിമതി വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നത്.




Related News

Comments

No comments yet. Be the first to comment!

Leave a Comment