Tuesday, July 28, 2026
Kerala News

മലപ്പുറത്ത് സ്വകാര്യ ആശുപത്രി ശുചിമുറിയില്‍ ബക്കറ്റില്‍ നവജാത ശിശു; അന്വേഷണം ആരംഭിച്ചു

മലപ്പുറത്ത് സ്വകാര്യ ആശുപത്രി ശുചിമുറിയില്‍ ബക്കറ്റില്‍ നവജാത ശിശു;  അന്വേഷണം ആരംഭിച്ചു



മലപ്പുറം നിലമ്പൂര്‍-അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ ബക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. ആശുപത്രി ജീവനക്കാരാണ് രാവിലെ ശുചിമുറി വൃത്തിയാക്കുന്നതിനിടെ കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തില്‍ നിലമ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചാലിയാര്‍ സ്വദേശിനിയായ യുവതി വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ രാത്രി 12 മണിയോടെയാണ് ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമല്ലാത്തതിനാല്‍ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാന്‍ തീരുമാനിച്ചു.

ഇതിനിടെ ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച യുവതി, നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച് ആശുപത്രി വിട്ടതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. തുടര്‍ന്ന് രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് കുഞ്ഞിനെ കണ്ടെത്തി ആശുപത്രി അധികൃതരെ വിവരം അറിയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യനിലയും സംഭവത്തിന്റെ സാഹചര്യങ്ങളും ഉള്‍പ്പെടെ വിശദമായി അന്വേഷിച്ചുവരികയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment