Sunday, July 26, 2026
India News

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു; പരീക്ഷാ പരിഷ്‌കാരങ്ങള്‍ക്ക് മുന്‍ഗണന

 കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു; പരീക്ഷാ പരിഷ്‌കാരങ്ങള്‍ക്ക് മുന്‍ഗണന


ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ച ഒഴിവില്‍ പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതല ഏറ്റെടുത്തത്.

പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതികളായിരിക്കും പുതിയ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ആദ്യം പരിഗണിക്കുന്ന പ്രധാന വിഷയങ്ങളിലൊന്ന്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) റിക്രൂട്ട്‌മെന്റ് നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ധര്‍മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുപാര്‍ശ പ്രകാരം പ്രള്‍ഹാദ് ജോഷിയെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചത്.

കര്‍ണാടകയിലെ ധാര്‍വാഡ് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രള്‍ഹാദ് ജോഷി അഞ്ചുതവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ്. മുന്‍പ് കല്‍ക്കരി, ഖനനം, പാര്‍ലമെന്ററി കാര്യങ്ങള്‍ തുടങ്ങിയ സുപ്രധാന മന്ത്രാലയങ്ങളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ വിവാദങ്ങളും രാജ്യവ്യാപക വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളും പശ്ചാത്തലമായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നേതൃത്വമാറ്റം നടന്നത്. പുതിയ മന്ത്രിയുടെ നേതൃത്വത്തില്‍ പരീക്ഷാ സംവിധാനത്തില്‍ വിശ്വാസ്യത ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നാണ് വിലയിരുത്തല്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment