ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ എന്നിവരടക്കം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ചു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തെ തുടര്‍ന്നുണ്ടായ രാജ്യവ്യാപക വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പ്രധാന്‍ രാജിവെച്ചതിന് ശേഷമാണ് നേതാക്കളുടെ സന്ദര്‍ശനം.
പാര്‍ട്ടി ധര്‍മേന്ദ്ര പ്രധാന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന സന്ദേശം നല്‍കാനാണ് നേതാക്കള്‍ വസതിയിലെത്തിയത്. അമിത് ഷാ, നിതിന്‍ നവീന്‍ എന്നിവര്‍ക്കൊപ്പം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവരും അദ്ദേഹത്തെ സന്ദര്‍ശിച്ചു.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിലും വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന പരിഷ്‌കാരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലും ധര്‍മേന്ദ്ര പ്രധാന്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ബിജെപിക്കും നരേന്ദ്ര മോദി സര്‍ക്കാരിനും ഏത് പദവിയേക്കാളും രാജ്യത്തെ യുവാക്കളുടെ വികാരങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കുമാണ് മുന്‍ഗണനയെന്നും അതിന്റെ ഭാഗമായാണ് രാജി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ധര്‍മേന്ദ്ര പ്രധാന്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിശുദ്ധിയും പാര്‍ട്ടി ആശയങ്ങളോടുള്ള പ്രതിബദ്ധതയും മാതൃകാപരമാണെന്ന് ബിജെപി വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment