മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയില്‍ ഉണ്ടായ ഗുരുതര വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. അപകടത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡിഫെന്‍ഡര്‍ ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ആദ്യം ഒരു ഓട്ടോറിക്ഷയില്‍ ഇടിച്ചശേഷം ഡിവൈഡറില്‍ തട്ടി, തുടര്‍ന്ന് സമീപം സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു.
അപകടത്തില്‍ ബസും കാറും പൂര്‍ണമായും തകര്‍ന്നു. ബസിനുള്ളില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ ബസിന്റെ ഒരു ഭാഗം പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മേഖലയിലാണ് അപകടം നടന്നത്. റോഡ് നിര്‍മാണത്തിലെ അപാകതകളാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment