അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ISS) എട്ട് മാസം നീണ്ട വിജയകരമായ ദൗത്യത്തിനൊടുവില്‍ എക്‌സ്‌പെഡീഷന്‍ 74 സംഘം ഇന്ന് ഭൂമിയില്‍ തിരിച്ചെത്തുന്നു. റഷ്യന്‍ ബഹിരാകാശ പേടകമായ സോയൂസ് MS-28-ലാണ് മൂന്നംഗ സംഘത്തിന്റെ മടക്കയാത്ര. നാസയുടെ ബഹിരാകാശ സഞ്ചാരി ക്രിസ് വില്ല്യംസ്, റഷ്യന്‍ കോസ്‌മോനോട്ടുകളായ സെര്‍ജി കുദ്-സ്വേര്‍കോവ്, സെര്‍ജി മിഖേവ് എന്നിവരാണ് ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12.33-ഓടെ സോയൂസ് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക് ചെയ്ത് ഭൂമിയിലേക്കുള്ള യാത്ര ആരംഭിക്കും. തുടര്‍ന്ന് വൈകിട്ട് 3.55-ന് കസാഖിസ്ഥാനിലെ പുല്‍മേടുകളില്‍ പാരച്യൂട്ടിന്റെ സഹായത്തോടെ പേടകം നിലത്തിറങ്ങും. ദീര്‍ഘകാല ബഹിരാകാശ വാസം മനുഷ്യശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും ബഹിരാകാശത്തെയും ഭൂമിയിലെയും വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള നൂതന ചികിത്സാ രീതികളെക്കുറിച്ചുമുള്ള നിര്‍ണായകമായ നിരവധി പഠനങ്ങള്‍ സംഘം ദൗത്യത്തിനിടെ പൂര്‍ത്തിയാക്കി.
ഇന്ത്യന്‍ വംശജനായ അനില്‍ മേനോന്‍ ഉള്‍പ്പെടുന്ന എക്‌സ്‌പെഡീഷന്‍ 75 ദൗത്യസംഘമാണ് ഈ പരീക്ഷണങ്ങളുടെയും ഗവേഷണങ്ങളുടെയും തുടര്‍ച്ച ഇനി നിര്‍വഹിക്കുക. മൂന്നംഗ സംഘം ഭൂമിയിലേക്ക് മടങ്ങുന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞരുടെ എണ്ണം വീണ്ടും ഏഴായി ക്രമീകരിക്കപ്പെടും.
Comments
No comments yet. Be the first to comment!
Leave a Comment