Tuesday, July 21, 2026
Kerala News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി; ജയിലിലടയ്ക്കുമെന്ന് പ്രധാനമന്ത്രി

 നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി; ജയിലിലടയ്ക്കുമെന്ന് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ കുറ്റക്കാരെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും കൂടാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ജയിലിലടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. എന്‍ഡിഎ യോഗത്തിലാണ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി കര്‍ശന നിലപാട് വ്യക്തമാക്കിയത്.

പ്രധാനമന്ത്രി കുറ്റക്കാര്‍ ആരായാലും മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റമറ്റതും സുതാര്യവുമായ പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കാന്‍ എല്ലാ വിഭാഗങ്ങളുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചതായി കിരണ്‍ റിജിജു വ്യക്തമാക്കി. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment