കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി)യുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നിന്ന് പാര്‍ലമെന്റിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് ഇന്ന് നടക്കും. രാവിലെ 9 മണിയോടെ പ്രവര്‍ത്തകരും അനുഭാവികളും ജന്തര്‍ മന്തറില്‍ എത്തിച്ചേരണമെന്നാണ് പാര്‍ട്ടി നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്.
കേരളത്തില്‍ നിന്നുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖരും പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുക്കുമെന്ന് സിജെപി അറിയിച്ചു.
അതേസമയം, പ്രതിഷേധ മാര്‍ച്ചിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയിട്ടില്ല. നിയമ-സമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി മാര്‍ച്ച് തടയാന്‍ പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment