Sunday, July 19, 2026
Kerala News

പിഎസ്സി പരീക്ഷാക്രമക്കേട്: ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് ഡെമോ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്; നാളെ വീണ്ടും പരിശോധന

 പിഎസ്സി പരീക്ഷാക്രമക്കേട്: ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് ഡെമോ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്; നാളെ വീണ്ടും പരിശോധന


പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണത്തില്‍ നിര്‍ണായക നടപടിയുമായി ക്രൈംബ്രാഞ്ച്. ആസൂത്രണ ബോര്‍ഡ് നിയമന പരീക്ഷയിലെ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം നേരില്‍ കാണണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം പിഎസ്സിക്ക് കത്ത് നല്‍കി. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം നാളെ പട്ടത്തെ പിഎസ്സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും.

ആസൂത്രണ ബോര്‍ഡിലെ മൂന്ന് തസ്തികകളിലേക്കുള്ള പൊതുപരീക്ഷ 100 മാര്‍ക്കിനായിരുന്നു നടന്നത്. എന്നാല്‍ 58 മാര്‍ക്ക് ഒഴിവാക്കി 42 മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം മൂല്യനിര്‍ണയം നടത്തി ചില ഇടത് സംഘടനാ നേതാക്കള്‍ക്ക് ഒന്നാം റാങ്കും നിയമനവും നല്‍കിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ മൂല്യനിര്‍ണയ നടപടികള്‍ എങ്ങനെയാണ് നടന്നതെന്ന് വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്.

ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്ക് വിവരങ്ങള്‍ പിഎസ്സി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെങ്കിലും ഉത്തരക്കടലാസുകളും ഉത്തരസൂചികകളും ഇതുവരെ ലഭിച്ചിട്ടില്ല. ഇവ പിഎസ്സി ആസ്ഥാനത്ത് നേരിട്ട് പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനത്തിന്റെ പ്രവര്‍ത്തന രീതിയും നാളത്തെ പരിശോധനയില്‍ വിലയിരുത്തും.

അതേസമയം, ക്രൈംബ്രാഞ്ചിന്റെയും ആഭ്യന്തര വിജിലന്‍സിന്റെയും അന്വേഷണം തുടരുന്നതിനിടെ വിഷയത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്ന പിഎസ്സി യോഗം തിങ്കളാഴ്ച ചേരും.


Related News

Comments

No comments yet. Be the first to comment!

Leave a Comment