Sunday, July 19, 2026
Kerala News

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ദീര്‍ഘകാല കരാര്‍ റദ്ദാക്കല്‍; പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ദീര്‍ഘകാല കരാര്‍ റദ്ദാക്കല്‍; പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്


സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിലൊന്ന് ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ റദ്ദാക്കിയതാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ആരോപിച്ചു. പിണറായി സര്‍ക്കാര്‍ കരാര്‍ പാലിക്കാനോ നടപ്പാക്കാനോ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

പകല്‍ സമയത്ത് ആവശ്യത്തിന് വൈദ്യുതി ലഭ്യമാണെങ്കിലും രാത്രി ആവശ്യകത കൂടുതലായതിനാല്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. പകല്‍ ഒരു പൈസ നിരക്കില്‍ ലഭിക്കുന്ന വൈദ്യുതി രാത്രി പത്ത് രൂപ വരെ നല്‍കി വാങ്ങേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കടുത്ത വേനല്‍ക്കാലത്ത് വായ്പയായി ലഭിച്ച വൈദ്യുതി ഇപ്പോള്‍ തിരിച്ചുനല്‍കുന്ന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പകലും രാത്രിയും വൈദ്യുതി വാങ്ങാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി വിഷയത്തില്‍ സമരം നടത്തുന്നവര്‍ നിലവിലെ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നതിന് പകരം ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ മുന്‍ പിണറായി സര്‍ക്കാരിനോടാണ് പ്രതിഷേധം രേഖപ്പെടുത്തേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരം ജനങ്ങള്‍ക്ക് തടസമില്ലാതെ കാണുന്നതിനാവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment