Wednesday, July 22, 2026
Kerala News

ഫിഫ ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

ഫിഫ ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി


ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍ദേശം നല്‍കി. ഫൈനല്‍ മത്സരം തിങ്കളാഴ്ച പുലര്‍ച്ചെയായതിനാലാണ് അവധി അനുവദിക്കുന്നത്.

അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അവധിയുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന ആവശ്യവുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സര്‍ക്കാരിനെ സമീപിച്ചിരുന്നു. പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വിദ്യാഭ്യാസ മന്ത്രിയിലേക്കും നിരന്തരം ഫോണ്‍വിളികള്‍ ലഭിച്ചതായി വിദ്യാഭ്യാസമന്ത്രി എം. ഷംസുദ്ധീന്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment