Friday, July 17, 2026
Kerala News

പിഴവുകളുണ്ടായി, തിരുത്തും; അമ്മ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേത മേനോന്‍

 പിഴവുകളുണ്ടായി, തിരുത്തും; അമ്മ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേത മേനോന്‍

കൊച്ചി:  അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി പ്രസിഡന്റ് ശ്വേതാ മേനോന്‍. അനുഭവക്കുറവ് മൂലം ഭരണസമിതിക്ക് ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കത്തിലൂടെ ശ്വേതയും സഹഭാരവാഹികളും സമ്മതിച്ചു. ഈ തെറ്റുകള്‍ തിരുത്താനുള്ള നടപടികള്‍ ഇതിനകം തന്നെ സമിതി ആരംഭിച്ചതായും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ഒപ്പിട്ടാണ് കത്ത് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച വിമത വിഭാഗത്തിലെ ആരും തന്നെ ശ്വേതയുടെ കത്തിന് ഇതുവരെ പ്രതികരണവുമായി എത്തിയിട്ടില്ല. കൂടാതെ, താന്‍ ഈ തസ്തികയില്‍ തുടരുമോ അതോ രാജിവയ്ക്കുമോ എന്നതിനെക്കുറിച്ച് ശ്വേത കത്തില്‍ വ്യക്തമായ സൂചനയൊന്നും നല്‍കിയിട്ടില്ല.

ജൂണ്‍ 21-ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയതായി നിശ്ചയിച്ച അഡ്‌ഹോക് കമ്മിറ്റിക്ക് ബൈലാ പ്രകാരം നിയമസാധുത ഇല്ലാത്തതിനാല്‍, കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിലവിലെ ഭരണസമിതി തന്നെയാണ് ഇപ്പോള്‍ ഭരണം തുടരുന്നത്. ഈ സാഹചര്യത്തിലും സംഘടനയുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങള്‍ തര്‍ക്കങ്ങളില്ലാതെ മുന്നോട്ടുപോകുന്നുണ്ടെന്നും ഇന്‍ഷുറന്‍സ്, കൈനീട്ടം, സഞ്ജീവനി തുടങ്ങിയ ക്ഷേമ പദ്ധതികള്‍ തടസ്സമില്ലാതെ നടപ്പാക്കുന്നുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.





Related News

Comments

No comments yet. Be the first to comment!

Leave a Comment