17/10/2026
Kerala News

ലക്ഷദ്വീപിലെ സര്‍ക്കാര്‍ കോളജുകളില്‍ പുതിയ നാല് കോഴ്സുകള്‍ അനുവദിച്ച് ഉത്തരവിറങ്ങി

ലക്ഷദ്വീപിലെ സര്‍ക്കാര്‍ കോളജുകളില്‍ പുതിയ നാല് കോഴ്സുകള്‍ അനുവദിച്ച് ഉത്തരവിറങ്ങി

കോഴിക്കോട്: ലക്ഷദ്വീപിലെ സര്‍ക്കാര്‍ കോളജുകളില്‍ പുതിയ നാല് കോഴ്സുകള്‍ അനുവദിച്ച് ഉത്തരവിറങ്ങി. കോഴ്സുകള്‍ റദ്ദാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ പുതിയ കോഴ്സുകള്‍ പ്രഖ്യാപിച്ചത്. കടമത്ത് ദ്വീപിലെ സര്‍ക്കാര്‍ കോളജില്‍ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സ് പുതുതായി അനുവദിച്ചു. ആന്ത്രോത്ത് ദ്വീപിലെ സര്‍ക്കാര്‍ കോളജില്‍ ബിബിഎ ടൂറിസം, ബിഎസ്സി സൈക്കോളജി, ബി വോക് ഫുഡ് പ്രാസസിങ്ങ് ആന്റ് പ്രിസര്‍വേഷന്‍ എന്നീ മൂന്ന് കോഴ്സുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിലവിലുണ്ടായിരുന്ന നാല് കോഴ്സുകള്‍ പെട്ടെന്ന് റദ്ദാക്കിയ വാര്‍ത്ത പുറത്തുവന്നിരുന്നു. കോളജുകളില്‍ അഡ്മിഷന്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായ ഈ തീരുമാനം ഉണ്ടായത്. ലക്ഷദ്വീപിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് വളരെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ കോഴ്സുകള്‍ റദ്ദാക്കിയതിനെതിരെ ദ്വീപിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

വിദ്യാര്‍ത്ഥികളുടെയും വിവിധ സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് റദ്ദാക്കിയ നാല് കോഴ്സുകള്‍ക്ക് പകരമായി പുതിയ നാല് കോഴ്സുകള്‍ അനുവദിച്ച് ഇപ്പോള്‍ അടിയന്തര ഉത്തരവിറങ്ങിയിരിക്കുന്നത്. പുതിയ തൊഴില്‍സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള കോഴ്സുകളാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. പുതിയ കോഴ്സുകള്‍ ദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement