Friday, July 10, 2026
Kerala News

കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഏഴായി

കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഏഴായി

വയനാട്: വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വീണ്ടും മൃതദേഹം കണ്ടെത്തിയതോടെ മരണസംഖ്യ ഏഴായി. ദുരന്തത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് നാല് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലാമത്തെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

ദുരന്തമേഖലയിലെ ഒന്നാം സോണിൽ നടത്തിയ പരിശോധനയിലാണ് എക്സ്കവേറ്റർ ഓപ്പറേറ്ററായ മുഹമ്മദ് ഇമ്രാന്റെ മൃതദേഹം കണ്ടെത്തിയത്. മീനാക്ഷി പുഴയിൽ നടത്തിയ തിരച്ചിലിലാണ് എൻജിനീയറായ രാഹുൽ ശർമ്മയുടെയും കരാർ കമ്പനിയിലെ സർവേയറായ അസറുദ്ദീൻ അൻസാരിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഫയർഫോഴ്സിനൊപ്പം 20 അംഗ എൻഡിആർഎഫ് സംഘവും പുഴ കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കും. കാണാതായവരെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനം വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തുടരുകയാണ്.കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി എംബാം നടപടികൾക്ക് വിധേയമാക്കും.അതേസമയം, കള്ളാടിയിലെ ദുരന്തബാധിത പ്രദേശം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച അദ്ദേഹം മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരുക്കേറ്റവരെയും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Related News

Comments

No comments yet. Be the first to comment!

Leave a Comment