Friday, July 17, 2026
Kerala News

മദ്യനയം: സര്‍ക്കാരിനെ വിമര്‍ശിച്ച് മാര്‍ത്തോമാ സഭ അധ്യക്ഷന്‍; മറുപടിയുമായി രമേശ് ചെന്നിത്തല

മദ്യനയം: സര്‍ക്കാരിനെ വിമര്‍ശിച്ച് മാര്‍ത്തോമാ സഭ അധ്യക്ഷന്‍; മറുപടിയുമായി രമേശ് ചെന്നിത്തല



തിരുവല്ല: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് മാര്‍ത്തോമാ സഭ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രോപ്പൊലീത്ത. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്നിഹിതനായ വേദിയിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

മദ്യം പൂര്‍ണമായും വര്‍ജിക്കുകയെന്നതാണ് സഭയുടെ നിലപാടെന്നും, ഏതുതരത്തിലുള്ള ലഹരിയും സമൂഹത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലെന്നും മെത്രോപ്പൊലീത്ത പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന നീക്കം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിഷയത്തില്‍ പ്രതികരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പറഞ്ഞു. ഇക്കാര്യത്തില്‍ യുഡിഎഫും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ത്തോമാ സഭ അധ്യക്ഷന്‍ ഉന്നയിച്ച അഭിപ്രായങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുമെന്നും, അതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുന്നണി തലത്തില്‍ ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവല്ല എംഎല്‍എ മെറിറ്റ് അവാര്‍ഡ് വിതരണ ചടങ്ങിലായിരുന്നു ഇരുവരുടെയും പ്രതികരണങ്ങള്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment