തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക യൂണിഫോം ധരിച്ച് മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) സര്‍ക്കുലര്‍ പുറത്തിറക്കി. ഇത്തരത്തിലുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.
സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ബാധകമായ സര്‍ക്കുലറിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ എല്ലാവരും ഇത് പാലിക്കണമെന്ന് ഡിജിപി വ്യക്തമാക്കി.
സമീപകാലത്ത് ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുത്തതും, അതിന്റെ ദൃശ്യങ്ങള്‍ റീല്‍സായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിജിപി വ്യക്തമായ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
ക്രമസമാധാന പാലനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്ന സാഹചര്യങ്ങള്‍ ഒഴികെ, യൂണിഫോം ധരിച്ച് മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാന്‍ പാടില്ലെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. പൊലീസ് സേനയുടെ നിഷ്പക്ഷതയും ഔദ്യോഗിക പെരുമാറ്റച്ചട്ടവും ഉറപ്പാക്കുന്നതിനാണ് നടപടി.
Comments
No comments yet. Be the first to comment!
Leave a Comment