Friday, July 17, 2026
Kerala News

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ നേതൃപരിശീലനവും പരീക്ഷയും

 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ നേതൃപരിശീലനവും പരീക്ഷയും



കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന ബിജെപിയില്‍ നേതൃപരിശീലന ക്ലാസുകളും പരീക്ഷയും സംഘടിപ്പിക്കാന്‍ തീരുമാനം. സംഘടനയെക്കുറിച്ചുള്ള അവബോധവും നേതൃപാടവവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലതലത്തില്‍ പരിശീലന ക്യാമ്പുകള്‍ നടത്തുന്നത്.

സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശപ്രകാരമാണ് പ്രശിക്ഷണ്‍ ശിബിര്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ബൂത്ത് തലം മുതല്‍ മണ്ഡലം വരെയുള്ള ഭാരവാഹികള്‍ ഉള്‍പ്പെടെ നേതാക്കള്‍ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതായിരിക്കും.

പരിശീലന ക്യാമ്പില്‍ സംഘടനാപരവും ആശയപരവുമായ ക്ലാസുകള്‍ക്ക് പുറമെ ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുന്നതിനുള്ള പ്രത്യേക സെഷനുകളും ഉള്‍പ്പെടുത്തും. പാര്‍ട്ടിയുടെ ഡിജിറ്റല്‍ സംവിധാനങ്ങളും ആപ്പും കാര്യക്ഷമമായി ഉപയോഗിക്കാന്‍ എല്ലാ നേതാക്കളെയും പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ആപ്പിലൂടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലും പരിശീലനം നല്‍കും.

പരിശീലനത്തിന് ശേഷമായിരിക്കും പരീക്ഷ നടത്തുക. ക്ലാസുകളില്‍ അവതരിപ്പിച്ച വിഷയങ്ങള്‍ നേതാക്കള്‍ സ്വായത്തമാക്കിയിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനാണ് പരീക്ഷ. പരീക്ഷയില്‍ വിജയിക്കുക നിര്‍ബന്ധമാണെന്നും സംസ്ഥാനത്തെ 280 മണ്ഡലങ്ങളിലും ഈ സംവിധാനം നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment