Friday, July 17, 2026
Kerala News

ഹൈവേ പട്രോളിങിനിടെ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

ഹൈവേ പട്രോളിങിനിടെ  പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി


കാസര്‍ഗോഡ് കാഞ്ഞങ്ങാടിന് സമീപം ഹൈവേ പട്രോളിങിനിടെ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. നേരത്തെ ഇടതുകാല്‍ മുറിച്ചുമാറ്റിയിരുന്ന സൂരജിന്റെ വലതുകാലും ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

ഇക്കഴിഞ്ഞ 18-നാണ് അപകടമുണ്ടായത്. ഹൈവേ പട്രോളിങ് ഡ്യൂട്ടിക്കിടെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കുകയായിരുന്ന സിപിഒമാരായ സൂരജിനെയും അലോഷ്യസ് മാത്യുവിനെയും നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു.

അപകടത്തിന് പിന്നാലെ ഇരുവരെയും ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്കിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പിന്നീട് മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയിലേക്ക് മാറ്റി. ജൂണ്‍ 20-നാണ് ഇരുവരുടെയും ഇടതുകാലുകള്‍ മുറിച്ചുമാറ്റിയത്.

സൂരജിന്റെ വലതുകാലിലും 70 ശതമാനത്തിലധികം ഗുരുതരമായ പരുക്കേറ്റിരുന്നതിനാല്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും കാലിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. പരുക്ക് ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വലതുകാലും മുറിച്ചുമാറ്റാന്‍ തീരുമാനിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment