Friday, July 17, 2026
Kerala News

എബോള ഭീഷണി: വിദേശ യാത്രക്കാര്‍ക്ക് കര്‍ശന ആരോഗ്യനിരീക്ഷണം

എബോള ഭീഷണി: വിദേശ യാത്രക്കാര്‍ക്ക് കര്‍ശന ആരോഗ്യനിരീക്ഷണം



ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാരുടെ ആരോഗ്യനിരീക്ഷണം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പൂര്‍ണമായും ഡിജിറ്റലും സമ്പര്‍ക്കരഹിതവുമായി പ്രവര്‍ത്തിക്കുന്ന എയര്‍ സുവിധ 2.0 പാസഞ്ചര്‍ ഹെല്‍ത്ത് ഡിക്ലറേഷന്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിലെ എബോള വ്യാപനത്തെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ സംവിധാനം നടപ്പാക്കിയത്. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും ചേര്‍ന്നാണ് പരിഷ്‌കരിച്ച പോര്‍ട്ടല്‍ അവതരിപ്പിച്ചത്.

അന്താരാഷ്ട്ര യാത്രക്കാരെ ഫലപ്രദമായി നിരീക്ഷിക്കുന്നതിലൂടെ പകര്‍ച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള യാത്രകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപന സാധ്യതയും ഉയരുന്നതിനാല്‍, എയര്‍ സുവിധ പോലുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായകമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനൊപ്പം, രോഗലക്ഷണങ്ങളോ ആരോഗ്യസാധ്യതകളോ ഉള്ളവരെ അതിവേഗം തിരിച്ചറിയാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും എയര്‍ സുവിധ 2.0 അധികൃതരെ സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment