വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതായി കേന്ദ്രം സംസ്ഥാനങ്ങളെ ഔദ്യോഗികമായി അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
യുദ്ധത്തിന് മുമ്പുണ്ടായിരുന്ന വിതരണക്രമം പുനഃസ്ഥാപിക്കാനാണ് നിര്‍ദേശമെന്ന് കേന്ദ്രം വ്യക്തമാക്കി. ഇതോടെ ഹോട്ടല്‍, റെസ്റ്റോറന്റ് ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് സിലിണ്ടര്‍ ലഭ്യതയില്‍ ഉണ്ടായിരുന്ന ആശങ്കകള്‍ക്ക് വലിയ ആശ്വാസമാകും.
അതേസമയം, പൈപ്പ്ഡ് നാചുറല്‍ ഗ്യാസ് (PNG) കണക്ഷന്‍ സ്വീകരിച്ച ഉപഭോക്താക്കള്‍ നിലവിലെ സംവിധാനം തന്നെ തുടരണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധനവിതരണത്തില്‍ ഉണ്ടായ അനിശ്ചിതത്വം കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. നിയന്ത്രണം പിന്‍വലിച്ചതോടെ വ്യാപാര-ഹോട്ടല്‍ മേഖലയില്‍ സിലിണ്ടര്‍ ലഭ്യത സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ.
Comments
No comments yet. Be the first to comment!
Leave a Comment