Friday, July 17, 2026
Kerala News

സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി വിധി തിരിച്ചടിയല്ല; വീണ്ടും സത്യപ്രതിജ്ഞയ്ക്ക് തയ്യാറെന്ന് മേയര്‍ വി.വി. രാജേഷ്

സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി വിധി തിരിച്ചടിയല്ല; വീണ്ടും സത്യപ്രതിജ്ഞയ്ക്ക് തയ്യാറെന്ന് മേയര്‍ വി.വി. രാജേഷ്




തിരുവനന്തപുരം: നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി നടപടി തിരിച്ചടിയല്ലെന്ന് മേയര്‍ വി.വി. രാജേഷ്. കോടതി നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള വിധിയെ കൗണ്‍സിലര്‍മാര്‍ മാനിക്കുമെന്നും, വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ പൂര്‍ണമായും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍പ് സമാനമായ രീതിയില്‍ വിവിധ ദൈവങ്ങളുടെ പേരില്‍ പലരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും, എന്നാല്‍ അത്തരം സംഭവങ്ങളില്‍ തങ്ങള്‍ പരാതി നല്‍കിയിട്ടില്ലെന്നും മേയര്‍ ചൂണ്ടിക്കാട്ടി. കോടതി വിധികളെ എപ്പോഴും ബഹുമാനിക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി 24 മണിക്കൂറിനകം സത്യപ്രതിജ്ഞ നടത്താന്‍ നിര്‍ദേശിച്ചാലും അത് അനുസരിക്കുമെന്നും ഭരണസമിതി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്നും വി.വി. രാജേഷ് വ്യക്തമാക്കി.

വധശ്രമക്കേസില്‍ അറസ്റ്റിലായ കൗണ്‍സിലര്‍ സുഗതന്റെ സത്യപ്രതിജ്ഞയുള്‍പ്പെടെ വീണ്ടും നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഹൈക്കോടതി വിധിയില്‍ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയിട്ടില്ലെന്നും സത്യപ്രതിജ്ഞ വീണ്ടും നടത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 29-ന് കൗണ്‍സില്‍ യോഗം ചേരാനിരിക്കെ, മറ്റ് ചില കൗണ്‍സിലര്‍മാരും വിവിധ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മേയര്‍, ഹൈക്കോടതി വിധിയുടെ നിയമപരമായ ബാധ്യത അവര്‍ക്കും ബാധകമാണോയെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment