Friday, July 17, 2026
Kerala News

മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചെന്ന് പരാതി; കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഒമ്പത് വയസുകാരിയെ മടക്കി അയച്ചതായി പിതാവ്

 മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചെന്ന് പരാതി; കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഒമ്പത് വയസുകാരിയെ മടക്കി അയച്ചതായി പിതാവ്


വയനാട്: മാനന്തവാടി മെഡിക്കല്‍ കോളജില്‍ ഒമ്പത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. എടവക സ്വദേശിയായ ജ്യോതിഷിന്റെ മകള്‍ തനുജയെ കൈയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ആവശ്യമായ ചികിത്സ ലഭിക്കാതെ മടക്കി അയച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.

കുട്ടിയുടെ കൈമുട്ടിലെ എല്ല് പൊട്ടി സ്ഥാനഭ്രംശം സംഭവിച്ചിട്ടുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ അനിവാര്യമാണെന്നും അസ്ഥിരോഗ വിദഗ്ധന്‍ അറിയിച്ചതായി പിതാവ് പറഞ്ഞു. എന്നാല്‍ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യമില്ലെന്നും അന്നേ ദിവസം സര്‍ജറി നടത്തില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചെന്നാണ് ആരോപണം.

എത്രയും വേഗം ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ കുട്ടിയുടെ കൈയുടെ ചലനശേഷി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നിട്ടും ചികിത്സ നല്‍കാനുള്ള സംവിധാനമോ ആവശ്യമായ ഡോക്ടര്‍മാരോ ഇല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മെഡിക്കല്‍ കോളജ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലെന്നത് അതിയായ നിരാശയുണ്ടാക്കുന്നതാണ്, ജ്യോതിഷ് പറഞ്ഞു.

സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment