തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ അറിയിച്ചു. ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ജൂണ്‍ 24 മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.
നിയമസഭയിലെ ചോദ്യോത്തര വേളയില്‍ പുതിയ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളോടുള്ള സമീപനമാണ് പ്രധാനമായും ചര്‍ച്ചയായത്. ക്ഷേമ പെന്‍ഷന്‍, പ്രിയദര്‍ശിനി പദ്ധതി, ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ ലഭ്യമാക്കുന്ന ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ക്ഷേമ പെന്‍ഷന്‍ വര്‍ധന സംബന്ധിച്ച വിഷയവും സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതിന് പിന്നാലെ ഓര്‍ഡിനറി ബസുകള്‍ സിറ്റി ഫാസ്റ്റ് സര്‍വീസുകളാക്കി മാറ്റിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നിലവില്‍ വ്യാപകമായ കള്ളപ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment