Tuesday, September 1, 2026
Kerala News

മെഡിക്കല്‍ കോളജുകളില്‍ ഭരണ പ്രതിസന്ധി തുടരുന്നു; പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം ട്രൈബ്യൂണല്‍ മരവിപ്പിച്ചിട്ടും അനിശ്ചിതത്വം

മെഡിക്കല്‍ കോളജുകളില്‍ ഭരണ പ്രതിസന്ധി തുടരുന്നു; പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം ട്രൈബ്യൂണല്‍ മരവിപ്പിച്ചിട്ടും അനിശ്ചിതത്വം




സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഭരണപരമായ അനിശ്ചിതത്വം തുടരുന്നു. പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റ ഉത്തരവ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ മരവിപ്പിച്ചെങ്കിലും, ഉത്തരവിന്റെ തുടര്‍നടപടികളില്‍ വ്യക്തതയില്ലാത്തതിനാല്‍ ഭൂരിഭാഗം മെഡിക്കല്‍ കോളജുകളിലും പഴയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പ്രിന്‍സിപ്പല്‍മാര്‍ തന്നെയാണ് ചുമതല നിര്‍വഹിക്കുന്നത്.

പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രിന്‍സിപ്പല്‍ തസ്തിക നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ നിയമിച്ച ഡോ. ഇന്ദു പി. എസ്. ഇതുവരെ സ്ഥാനമേറ്റെടുക്കാന്‍ തയ്യാറാകാത്തതാണ് ഇതിന് കാരണം.

രണ്ട് പ്രിന്‍സിപ്പല്‍മാര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റ ഉത്തരവ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ താല്‍ക്കാലികമായി മരവിപ്പിച്ചത്. എന്നാല്‍ ട്രൈബ്യൂണലിന്റെ ഉത്തരവ് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സ്ഥലംമാറ്റ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ട്രൈബ്യൂണല്‍ നടപടി സ്റ്റേ ചെയ്തിരുന്നു.

ഇതിനിടെ മെഡിക്കല്‍ കോളജുകളിലെ സൂപ്രണ്ടുമാരുടെ സ്ഥലംമാറ്റവും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. 25 ഉദ്യോഗസ്ഥരെയാണ് പുതിയതായി നിയമിച്ചത്. സൂപ്രണ്ടുമാര്‍ക്ക് പുറമേ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ക്കും റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും (ആര്‍എംഒ) സ്ഥലംമാറ്റം നല്‍കിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റത്തിന് പിന്നാലെയായിരുന്നു സൂപ്രണ്ടുമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മാറ്റം സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment