സംസ്ഥാനത്തെ ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ നടത്തിപ്പ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി. തുടര്‍ച്ചയായി രണ്ടുദിവസമായി പരീക്ഷകള്‍ മുടങ്ങിയതോടെ ഉദ്യോഗാര്‍ത്ഥികള്‍ കടുത്ത ആശങ്കയിലാണ്.
സാരഥി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായാണ് ലേണേഴ്‌സ് പരീക്ഷകള്‍ നടത്തുന്നത്. എന്നാല്‍ വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്‌നം കാരണം പരീക്ഷകള്‍ ആരംഭിക്കാന്‍ സാധിക്കുന്നില്ല. വെബ്‌സൈറ്റ് തുറക്കുന്നുണ്ടെങ്കിലും എറര്‍ സന്ദേശം കാണിച്ച് പിന്നീട് സൈറ്റ് ബ്ലോക്ക് ആകുന്നതായി ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.
നെറ്റ്വര്‍ക്ക് സംബന്ധമായ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ വിശദീകരണം. സാങ്കേതിക പ്രശ്‌നം എത്രയും വേഗം പരിഹരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും, പരീക്ഷകള്‍ സാധാരണ നിലയിലാക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
പരീക്ഷകള്‍ മുടങ്ങിയതോടെ നിശ്ചയിച്ച തീയതിയില്‍ പരീക്ഷയെഴുതാനെത്തിയ നിരവധി ഉദ്യോഗാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്. പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment