Friday, July 17, 2026
India News

ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണവുമായി കേന്ദ്രം

ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ജനപ്രിയ സന്ദേശമയയ്ക്കല്‍ ആപ്പായ ടെലഗ്രാമിന് താത്കാലിക നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 22 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പുനപരീക്ഷ പൂര്‍ത്തിയാകുന്നത് വരെയാണ് ഈ നിയന്ത്രണം തുടരുക. പരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാം വഴി വ്യാജ ചോദ്യപേപ്പറുകളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാറിന്റെ അടിയന്തര നടപടി.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രത്യേക നിര്‍ദേശപ്രകാരം കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ആപ്പിലേക്കുള്ള പ്രവേശനം താത്കാലികമായി റദ്ദാക്കിയത്. ഇതിനുപുറമെ, പരീക്ഷാ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി ജൂണ്‍ 30 വരെ ടെലഗ്രാമിലെ മെസ്സേജ് എഡിറ്റിങ് സംവിധാനം ഇന്ത്യയില്‍ നിര്‍ത്തിവെക്കാനും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ടെലഗ്രാം പ്ലാറ്റ്ഫോം ഉപയോഗിച്ച് വലിയ രീതിയില്‍ വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിപ്പിക്കുന്നുവെന്നും വിദ്യാര്‍ത്ഥികളെ വഞ്ചിക്കാന്‍ സംഘടിത മാഫിയകള്‍ ശ്രമിക്കുന്നുവെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ എന്‍ടിഎ നിര്‍ദേശിച്ചത്. കേന്ദ്രസര്‍ക്കാര്‍ നടപടിയെ എന്‍ടിഎ സ്വാഗതം ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന ജൂണ്‍ 21-നാണ് രാജ്യത്തുടനീളം നീറ്റിന്റെ പുനപരീക്ഷ നടക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment