Friday, July 17, 2026
Kerala News

ഷിഗെല്ല ബാധിച്ച് ഏഴ് വയസുകാരന്‍ മരിച്ചു; സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി

ഷിഗെല്ല ബാധിച്ച് ഏഴ് വയസുകാരന്‍ മരിച്ചു; സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി



കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം കോഡൂര്‍ സ്വദേശിയും രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ഏഴ് വയസുകാരന്‍ ആര്‍ജവാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

പനിയും രൂക്ഷമായ വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 12-നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇന്നലെ മാത്രം രണ്ട് പുതിയ ഷിഗെല്ല കേസുകള്‍ സ്ഥിരീകരിച്ചു. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും പയ്യോളി സ്വദേശിയായ ഒന്‍പത് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ ഏകദേശം 135 ഷിഗെല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 68-ഓളം കേസുകളും കോഴിക്കോട് ജില്ലയില്‍ നിന്നാണ്. ഈ മാസം മാത്രം ജില്ലയില്‍ 13-ഓളം കേസുകള്‍ സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

ഷിഗെല്ല വ്യാപനം ആശങ്കയാകുന്നതിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത നാല് മരണങ്ങളില്‍ മൂന്ന് പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണെന്നതും ശ്രദ്ധേയമാണ്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment