Friday, July 17, 2026
Kerala News

സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി പ്രിയദർശനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി പ്രിയദർശനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ ബസ് യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിക്ക് ഇന്ന് ഔദ്യോഗിക തുടക്കമായി. തലസ്ഥാനത്തെ തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തു.

സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിന് ഈ പദ്ധതി വലിയ പിന്തുണയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിൽ, വിദ്യാഭ്യാസം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് പദ്ധതിയിലൂടെ നേരിട്ടുള്ള സാമ്പത്തിക ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 3,000-ത്തിലധികം ഓർഡിനറി സർവീസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സിറ്റി ഓർഡിനറി, ഗ്രാമവണ്ടി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ തുടങ്ങിയ സർവീസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാകും. അർഹരായ യാത്രക്കാർക്ക് സർക്കാർ നിർദേശിച്ച തിരിച്ചറിയൽ രേഖ ഹാജരാക്കി സൗജന്യ യാത്ര പ്രയോജനപ്പെടുത്താം.

പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ജില്ലകളിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. സ്ത്രീകൾ കൂടുതൽ ആത്മവിശ്വാസത്തോടെ പൊതുഗതാഗതം ഉപയോഗിക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് വനിതാ സംഘടനകൾ അഭിപ്രായപ്പെട്ടു.

അതേസമയം പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം ബഹിഷ്കരിച്ച് സിപിഎം. ഉദ്ഘാടന പരിപാടിയിൽനിന്നു വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും പാർട്ടി നിർദേശം നൽകിയിരുന്നു. പദ്ധതി വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും യുഡിഎഫ് പറഞ്ഞതല്ല നടപ്പാക്കുന്നതെന്നും പ്രതിപക്ഷം വിമർശിച്ചു. എന്നാൽ പൊതുജനങ്ങൾക്ക് ഗുണകരമായ ക്ഷേമപദ്ധതികൾ സർക്കാർ തുടർന്നും നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് സ്ത്രീകളുടെ ദൈനംദിന യാത്രാചെലവ് കുറയ്ക്കുന്നതിലൂടെ പ്രിയദർശിനി പദ്ധതി കേരളത്തിലെ പൊതുഗതാഗത രംഗത്ത് പുതിയ അധ്യായത്തിന് തുടക്കമിടുമെന്നാണ് വിലയിരുത്തൽ.

Related News

Comments

No comments yet. Be the first to comment!

Leave a Comment