മലപ്പുറം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് പിണറായി വിജയന്‍. ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് പാര്‍ട്ടിയെക്കുറിച്ചുള്ള വ്യാമോഹം കൊണ്ടല്ലെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്‍ഡ്യാ മുന്നണിയുടെ രൂപീകരണത്തില്‍ ഇടതുപക്ഷം നിര്‍ണായക പങ്കുവഹിച്ചിരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. ബിജെപിയുടെ വളര്‍ച്ച രാജ്യത്തിന് സൃഷ്ടിക്കുന്ന ഭീഷണി തിരിച്ചറിഞ്ഞാണ് വിശാല പ്രതിപക്ഷ ഐക്യത്തിന് രൂപം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികാരം ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമീപനം മുന്നണിയുടെ തുടക്കം മുതല്‍ തന്നെ പ്രതിസന്ധികള്‍ സൃഷ്ടിച്ചുവെന്നാണ് പിണറായിയുടെ വിമര്‍ശനം. മുന്നണിയില്‍ വിട്ടുവീഴ്ചകളും പരസ്പര സഹകരണവും അനിവാര്യമാണെങ്കിലും കോണ്‍ഗ്രസ് സ്വീകരിച്ച കടുത്ത നിലപാടുകള്‍ ചില രാഷ്ട്രീയ ശക്തികളെ അകറ്റാന്‍ കാരണമായെന്നും അദ്ദേഹം ആരോപിച്ചു.
ഇന്‍ഡ്യാ മുന്നണിക്കൊപ്പം നില്‍ക്കേണ്ട ചില പാര്‍ട്ടികള്‍ പിന്നീട് ബിജെപിയിലേക്ക് നീങ്ങിയതിന് കോണ്‍ഗ്രസിന്റെ നിലപാടുകള്‍ കാരണമായെന്നും പിണറായി കുറ്റപ്പെടുത്തി. അതേസമയം, ഇന്‍ഡ്യാ മുന്നണി രൂപീകരണം പരാജയമായിരുന്നുവെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭയില്‍ ബിജെപിക്ക് സ്വതന്ത്ര ഭൂരിപക്ഷം ലഭിക്കാതിരുന്നതിന് ഇന്‍ഡ്യാ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാന കാരണമായെന്നും ശക്തമായ പ്രതിപക്ഷ നിര രൂപീകരിക്കാന്‍ മുന്നണിക്ക് സാധിച്ചതായും പിണറായി വിജയന്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment