Friday, July 17, 2026
Kerala News

നിപ; സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്

നിപ; സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്


കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യസംഘം കോഴിക്കോട്ടെത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) എന്നിവയുടെ വിദഗ്ധസംഘമാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി എത്തിയത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കേന്ദ്രസംഘം ചര്‍ച്ച നടത്തും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി നടക്കുന്ന യോഗത്തിലും സംഘം പങ്കെടുക്കും. പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രി നാളെ കോഴിക്കോട് ജില്ലയില്‍ ക്യാമ്പ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മൂന്ന് പേരുടെ സ്രവസാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവായി. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.

നിപ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ ജില്ലയില്‍ ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment