Friday, July 17, 2026
Kerala News

വിഡി സതീശനെതിരെ എസ്ഡിപിഐ വിമര്‍ശനം; ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നുവെന്ന് ആരോപണം

 വിഡി സതീശനെതിരെ എസ്ഡിപിഐ വിമര്‍ശനം; ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നുവെന്ന് ആരോപണം


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്ഡിപിഐ രംഗത്ത്. ആര്‍എസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരനായാണ് വിഡി സതീശന്‍ പ്രവര്‍ത്തിക്കുന്നതെന്ന് എസ്ഡിപിഐ ആരോപിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍ മുതല്‍ ആര്‍എസ്എസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും പാര്‍ട്ടി വിമര്‍ശിച്ചു.

സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരത്തിന്റെ മുഴുവന്‍ വരികളും ആലപിച്ചതിലൂടെ ആര്‍എസ്എസിനോടുള്ള വിധേയത്വം പ്രകടിപ്പിച്ചുവെന്നാണ് എസ്ഡിപിഐയുടെ ആരോപണം. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പ് മംഗലാപുരം സന്ദര്‍ശിച്ചതിന്റെ രാഷ്ട്രീയ ലക്ഷ്യം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

രത്തന്‍ ഖേല്‍ഖറിന്റെ നിയമനവും കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയാണ് നടത്തിയതെന്നാണ് എസ്ഡിപിഐയുടെ വിമര്‍ശനം. സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള ആര്‍എസ്എസ് നീക്കങ്ങള്‍ക്ക് പുതിയ സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണെന്നും പാര്‍ട്ടി ആരോപിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment