കണ്ണൂര്‍: മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി കെപിസിസി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരിയെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് നിയമനത്തിന് അംഗീകാരം നല്‍കി. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ബെന്നി തോമസിന്റെ ഒഴിവിലേക്കാണ് ചന്ദ്രന്‍ തില്ലങ്കേരിയുടെ നിയമനം.
മട്ടന്നൂര്‍ മണ്ഡലത്തിലെ മുന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ചന്ദ്രന്‍ തില്ലങ്കേരി കോണ്‍ഗ്രസ് സംഘടനാ രംഗത്തെ സജീവ പ്രവര്‍ത്തകനാണ്. ബെന്നി തോമസിന്റെ രാജിക്കുശേഷം ഒഴിവുവന്ന സ്ഥാനത്തേക്കാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
അതേസമയം, സഹോദരീഭര്‍ത്താവായ ബെന്നി തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മന്ത്രി സണ്ണി ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. ബെന്നി തോമസിന്റെ നിയമനത്തില്‍ യാതൊരു നിയമപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാജി അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
വിവാദങ്ങള്‍ ഒഴിവാക്കുന്നതിനായാണോ രാജിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. ബെന്നി തോമസിനെപ്പോലെ പ്രാഗത്ഭ്യമുള്ള ഒരാളുടെ സേവനം വകുപ്പിന് ആവശ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബെന്നി തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും നിയമപരമായി യാതൊരു തടസവും ഉണ്ടായിരുന്നില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു. ബന്ധുവെന്ന പരിഗണനയിലല്ല, അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന പരിചയവും കഴിവും കണക്കിലെടുത്താണ് നിയമനം നല്‍കിയതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ബന്ധുനിയമന വിവാദം ശക്തമായതിനെ തുടര്‍ന്നാണ് ബെന്നി തോമസ് ഇന്നലെ പേഴ്സണല്‍ സ്റ്റാഫിലെ സ്ഥാനത്ത് നിന്ന് രാജിവെച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment