Friday, July 17, 2026
Kerala News

സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്; ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കാരം

 സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്; ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കാരം

കൊച്ചി: മലയാളത്തിന്റെ സ്വന്തം സലിംകുമാര്‍ ഇനി നിറഞ്ഞൊരു ചിരിയോര്‍മ. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കാരം പൂര്‍ത്തിയായി. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. പറവൂര്‍ ടൗണ്‍ഹാളിലും വീട്ടിലും അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ആയിരങ്ങള്‍ ഒഴുകിയെത്തി.

പറവൂര്‍ ടൗണ്‍ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടെ ഭരണ-രാഷ്ട്രീയ മേഖലയിലുള്ളവര്‍ ടൗണ്‍ഹാളിലെത്തി. സിനിമാ-സാംസ്‌കാരിക മേഖലയിലെ സഹപ്രവര്‍ത്തകര്‍ പ്രിയ കലാകരന് യാത്രമൊഴി നല്‍കാനെത്തി. കനത്ത മഴയെ അവഗണിച്ച് നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് സലിം കുമാറിന് വിട നല്‍കാനെത്തിയത്.

വീട്ടിലെ പൊതുദര്‍ശനത്തിനും നിരവധിപേര്‍ അവസാന നോക്കുകാണാനെത്തി. വൈകുന്നേരം മൂന്നരയോടെയായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ നല്‍കി യാത്രയയപ്പ്. മകന്‍ ചന്തു ചിതയ്ക്ക് തീ പകര്‍ന്നു. മുഖ്യമന്ത്രി വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മന്ത്രി പിസി വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, എംഎല്‍മാരായ അന്‍വര്‍ സാദത്ത്, രമേശ് പിഷാരടി എന്നിവര്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തി. 


Related News

Comments

No comments yet. Be the first to comment!

Leave a Comment