Friday, July 17, 2026
Kerala News

അളിയന്റെ നിയമന വിവാദം: നിയമനത്തില്‍ നിയമതടസ്സമില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

അളിയന്റെ നിയമന വിവാദം: നിയമനത്തില്‍ നിയമതടസ്സമില്ലെന്ന് മന്ത്രി സണ്ണി ജോസഫ്



തിരുവനന്തപുരം: മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ സഹോദരിയുടെ ഭര്‍ത്താവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. നിയമനത്തില്‍ യാതൊരു നിയമപരമായ തടസ്സവും ഇല്ലെന്നും ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള വ്യക്തിയാണെന്നും മന്ത്രി വ്യക്തമാക്കി.

മികച്ച ഭൂരിപക്ഷത്തില്‍ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ബെന്നി തോമസെന്നും, തന്റെ ചീഫ് ഏജന്റായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ടെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യമെങ്കില്‍ മറ്റേതെങ്കിലും മന്ത്രിയുടെ സ്റ്റാഫില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താമായിരുന്നുവെങ്കിലും അത്തരമൊരു കാപട്യത്തിന് താന്‍ തയ്യാറല്ലായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തന്റെ ബന്ധുവാണെന്ന കാര്യം ബെന്നി തോമസ് ആരോടും മറച്ചുവെച്ചിട്ടില്ലെന്നും, വരുന്നവരോട് അത് തുറന്നുപറഞ്ഞിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് സണ്ണി ജോസഫിന്റെ സഹായിയായി പ്രവര്‍ത്തിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് സുദീപ് ജെയിംസ് ഉള്‍പ്പെടെ 13 പേരെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment